Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Single-teacher School

Kannur

കാ​ലാ​ങ്കി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തെ എ​ല്‍​പി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: സ​ജീ​വ് ജോ​സ​ഫ്

ഉ​ളി​ക്ക​ല്‍: ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ലാ​ങ്കി എം​ജി​എ​ല്‍​സി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തെ എ​ല്‍​പി സ്കൂ​ളാ​യി ഉ​യ​ര്‍​ത്തു​ന്ന കാ​ര്യം പൊ​തു​വി​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

കാ​ലാ​ങ്കി ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യം എ​ൽ​പി സ്കൂ​ളാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു. നി​ല​വി​ല്‍ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നി​ര​വ​ധി പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ സ്കൂ​ൾ പൂ​ട്ടു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ നി​ല​നി​ർ​ത്തി​യ​ത്. സ്കൂ​ളി​നെ എ​ല്‍​പി സ്കൂ​ളാ​ക്കി ഉ​യ​ർ​ത്തി​യാ​ൽ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള സ​മ്മ​ർ​ദം സ​ർ​ക്കാ​രി​ൽ ചെ​ലു​ത്തു​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up